വിജയകൃഷ്ണൻ
ഒരു കാലഘട്ടത്തെ സുവർണയുഗമായി അടയാളപ്പെടുതുന്നത് വ്യക്തിഗതമായ നിലപാടുകളുടെ അടിസ്ഥാനത്തിലാണ്.അഭിരുചികളുടെ യും സമീപനങ്ങളുടെയും ആരാധാനയുടെയുമൊക്കെ കാചത്തിലൂടെ വീക്ഷിക്കുന്നവരിൽ ഒരാൾ ഒരു പ്രത്യേകകാലയളവിനെ സുവർണയുഗം എന്ന് വിശേഷിപ്പിക്കുന്നു;മറ്റൊരാൾക് കത് ഇരുണ്ട യുഗമാവാം.കലയ്ക്കും സംസ്കാരത്തിനും മാത്രമല്ല,മനുഷ്യജീവിതതെസംബന്ധി ച്ച എന്തിനും ഈ വീക്ഷണ വൈജാത്യം പ്രകടമാണ്.
സിനിമയിലെ സുവർണ കാലങ്ങളെപ്പറ്റി പറയുമ്പോൾ കലാപരമായ മൂല്യമുള്ളവയെ ആരാധിക്കുന്നവരും വിനോദ മൂല്യത്തെ നെഞ്ചിലേറ്റുന്നവരും പരസ്പരവിരുദ്ധമായ കാഴ്ച്ചപ്പാടുകളായിരിക്കും അവതരിപ്പിക്കുക.ഇനി,കലാമൂല്യത് തിൽ പക്ഷപാതിത്വം കാട്ടുന്നവരിൽ തന്നെ ഭാവുകത്വവ്യതിയാനം സംഭവിചെന്നിരിക്കാം .തലമുറകളുടെ വ്യത്യാസം കാഴ്ച്ചപ്പാടുകളിലും പ്രതിഫലിക്കും.ഉദാഹരണമായി,മലയാ ളസിനിമയുടെ സുവര്ണ കാലമായി ആയിരത്തി തൊള്ളായിരത്തി അറുപതുകളെ കാണുന്നവരുണ്ട്.പ്രമേയത്തിന്റെ ഗരിമ,സാമൂഹികപ്രസക്തി,ആവിഷ് കരനത്തിലെ ലാളിത്യം,ഗാനങ്ങളുടെ ചാരുത-ഇതൊക്കെയാവും ഈ ആസ്വാദകർക്ക് ആകർഷകത്വമനുഭവപ്പെടുതിയിരിക്കുക .എന്നാൽ,സിനിമയുടെ ശരിയായ ഭാഷാവ്യാകരനങ്ങളുടെ പ്രയോഗ വൈദഗ്ധ്യത്തോടെ നിര്മിക്കപ്പെട്ട,ഫോര്മുലകളെ തിരസ്കരിച്ച,കലാരൂപം എന്ന ബോധ്യത്തോടെ അവതരിപ്പിക്കപ്പെട്ട ചിത്രങ്ങളുടെ ആരാധകര്ക്ക് നിസ്സംശയമായും എഴുപതുകൾ തന്നെയായിരുന്നു സുവർണകാലം .കലാപരത സൂക്ഷിച്ചു കൊണ്ടും എന്നാൽ ജനപ്രിയത കൈവിടാതെയും വ്യത്യസ്ത പ്രമേയങ്ങൾ ചാരുതയോടെ അവതരിപ്പിച്ച ഒരു കൂട്ടം സംവിധായകരുടെ സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു എൻപതുകൽ .അങ്ങനെ നോക്കുമ്പോൾ ഈ രണ്ടു ദശകങ്ങളും ചേർന്ന് മലയാളസിനിമയിലെ തിളക്കമേറിയ ഒരു കാലഘട്ടത്തെ അടയാളപ്പെടുതുന്നതായി കാണാം.
ഇന്ത്യൻ സിനിമയിലെ പരിവര്തന കാലഘട്ടമായി അറിയപ്പെടുന്നത് ആയിരത്തിതൊള്ളായിരത്തി അൻപതുകളാണല്ലോ .1952 ല് നടന്ന ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയാണതിന്റെ മുഖ്യഹേതു എന്നതും സുവിദിതമത്രെ .ഈ മേളയ്ക്കും മുന്നേ ചിദാനന്ദ ദാസ് ഗുപ്തയുമായി ചേർന്ന് സത്യജിത് റായ് കൽക്കത്തയിൽ ഒരു ഫിലിം സൊസൈറ്റി തുടങ്ങിയതിന്റെ സദ്ഫലങ്ങൾ ബംഗാളി സിനിമയിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ലോകസിനിമാവബോധതിന്റെയും ചലച്ചിത്ര ഭാഷാജ്ഞാനതിന്റെയും പരിണിതഫലമായി മാത്രമേ ഉത്തമ സിനിമ സംഭവിക്കുകയുള്ളൂ എന്നതിന്റെ പ്രബലമായ ദൃഷ്ടാന്തങ്ങലാനിതെല് ലാം .ഈ പശ്ചാത്തലങ്ങൾ മലയാളസിനിമയ്ക്കുണ്ടായില്ല .എന്നിട്ടുംഅറുപതുകളിൽ മലയാളസിനിമ സല്പേര് നേടിയെടുതുവെങ്കിൽ അതിന്റെ ആധാരം സാഹിത്യവുമായുള്ള വേഴ്ചയത്രേ .നവോത്ഥാന സാഹിത്യ മൂല്യങ്ങൾ നോവലുകളെയും കഥകളെയും അവലംബിച്ചുള്ള രചനകളിലേക്ക് സംക്രമിക്കുകയായിരുന്നു.എന്നാൽ അവ ചലച്ചിത്ര ഭാഷയുടെ മൂശയിൽ സംഭാവിച്ചവയായിരുന്നില്ല.അതിമാ ത്രം ഫോര്മുലാബദ്ധവുമായിരുന്നു അവ.
അറുപതുകളുടെ ഉത്തരാർധത്തിൽ മലയാളത്തിന്റെ ആസ്വാദനമെഖലയിൽ നേരിയ ചലനങ്ങൾ ദൃശ്യമാവാൻ തുടങ്ങി.പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം കഴിഞ്ഞെത്തിയ അടൂർ ഗോപാലകൃഷ്ണൻ സമാനഹൃദയരുമായിചേർന്നു 1965 ല് ചിത്രലേഖ ഫിലിം സൊസൈറ്റി ക്ക് രൂപം നല്കി.നവസിനിമയുടെ ഞാറു നടുന്നതിന് മുൻപ് നിലമോരുക്കെണ്ടാതുണ്ടെന്ന അടൂരിന്റെ തീരുമാനം ധീരവും യാഥാർഥya പൂർണവുമായിരുന്നു .
അറുപതുകളുടെ അവസാന വർഷത്തിൽ നവഭാവുകത്വത്തിന്റെ ബോധപൂർവമായ പിന്തുണയില്ലാതെ തന്നെ പൂര്ണമായും ചലച്ചിത്ര ഭാഷയിൽ സംവേദനം നിർവഹിക്കുന്ന ഒരു ചിത്രം പുറത്തുവന്നു.ഏറെക്കാലം മലയാളസിനിമയിൽ കലാസംവിധായകനായി പ്രവർത്തിച്ച പി.എൻ .മേനോന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘ഓളവും തീരവും’ആയിരുന്നു അത്.ഈ സമയം ഹിന്ദിയിൽ നവതരംഗത്തിന്റെ തിരപ്പുരപ്പാടുണ്ടായി.ഫിലിം ഫൈനാൻസ് കൊർപരെഷന്റെ ഉദാരസമീപനവും ഈ തരംഗത്തെ മുന്നോട്ടു നയിച്ചു .ഏറെക്കുറെ ഫോര്മുലാബദ്ധമായി ‘കാമുകി’എന്നൊരു ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ഷൂട്ട് ചെയ്യുകയും താരങ്ങളും വയലാർ -ദേവരാജൻ ടീമിന്റെ ഗാനങ്ങളുമുള്ള ‘പ്രതിസന്ധി’എന്നൊരു പ്രചരണ ചിത്രം പൂര്തിയാക്കുകയും ചെയ്തിരുന്ന അടൂർ മാറിവരുന്ന ഭാവുകത്വത്തിന്റെയും എഫ്.എഫ്.സി.പിന്തുണയുടെയും അനുകൂലസാഹചര്യങ്ങൽ ബുദ്ധിപൂർവം മുതലെടുത്തുകൊണ്ട് മലയാളനവതരംഗത്തിന്റെ നായകസ്ഥാനത്തേക്ക് വരികയായിരുന്നു.അങ്ങനെ 1972 ല് പുറത്തെത്തിയ ‘സ്വയംവരം’മലയാളസിനിമയുടെ ഒരു പരിവര്തന ഘട്ടത്തിന് നാന്ദി കുറിച്ചു .ഈ ചിത്രം കുറ്റമറ്റ ഒരു കലാശില്പമായില്ലെങ്കിലും അത് ഉണർത്തിവിട്ട തരംഗമാലകൽ അപ്രതിഹതമായിരുന്നു.പയ്യെപ്പയ് യെ ലോകസിനിമാവബോധം ഉൾക്കൊള്ളാൻ കഴിഞ്ഞ ആസ്വാദകസമൂഹത്തിന് ചർച്ചകൾക്ക് നിമിത്തമാക്കാൻ ഒരു വേദി ലഭിക്കുകയായിരുന്നു.ഒപ്പം,വ്യത് യസ്തചലചിത്ര പദ്ധതികൾ മനസ്സിൽ കൊണ്ടു നടന്നവർക്ക് അത് പ്രാവര്തികമാക്കാനുള്ള ധൈര്യവും ലഭ്യമായി .ഒന്നിന് പിന്നിലൊന്നായി ആ സ്വപ്നചിത്രങ്ങൾ പുറത്തുവരാൻ തുടങ്ങി.തിരക്കഥാരചനയിലെ വൈദഗ്ധ്യം കൊണ്ട് മുൻപ് തന്നെ
പ്രശസ്തി നേടിയിരുന്ന എം.ടി.വാസുദേവൻ നായരാണ് കാലത്തിന്റെ ആനുകൂല്യം മുതലെടുത്തുകൊണ്ടു ആദ്യം തന്നെ എത്തിയത്(നിര്മാല്യം’).പിന്നാലെ അരവിന്ദനും (ഉത്തരായണം )കെ.പി.കുമാരനും (അതിഥി )വന്നു.പി.എ.ബക്കർ(കബനീനദി ചുവന്നപ്പോൾ),കെ.ജി.ജോര്ജ്(സ് വപ്നാടനം) ,ഭരതൻ (പ്രയാണം),പദ്മരാജൻ(പെരുവഴിയമ് പലം)-അങ്ങനെ ആ നിര നീണ്ടു.ഒരു ചിത്രവും മറ്റൊന്ന് പോലെയായിരുന്നില്ല.പ്രതിജനഭിന് നമായ ആഖ്യാന മാർഗങ്ങളാണ് അവർ പിന്തുടര്ന്നത്.തകർന്ന നായർ തറവാടിന്റെ മിഥ്യാഭിമാനം നിലം പരിശാവുന്നത് എം.ടി.കാട്ടിത്തന്നപ്പോൾ സമകാലീനയൗവനം നേരിടുന്ന മൂല്യതകര്ച്ചയിലെക്കാന് അരവിന്ദൻ വെളിച്ചം വീഴ്ത്തിയത്.ആധുനികമനുഷ്യന്റെ മോഹഭംഗങ്ങൾ കുമാരൻ പ്രമേയമാക്കിയപ്പോൾ ആ ശതകത്തിലെ സജീവവിഷയമായ നക്സലിസത്തിലാണ് ബക്കർ തന്റെ ഫ്രയിമുകളുറപ്പിച്ചത്.മനശാസ്ത് രമായിരുന്നു ജോര്ജിന്റെ തട്ടകം.ലൈംഗിക ചോദനകളുടെ അന്തര്സംഘര്ഷങ്ങൾ വരച്ചുകാട്ടിക്കൊണ്ട് തന്റെ ഭാവികലാജീവിതത്തിന്റെ ആധാരശ്രുതികൾ അവതരിപ്പിച്ചു ഭരതൻ .ഭയത്തിന്റെ നാനാർഥങ്ങളാണ് പദ്മരാജൻ സമഞ്ജസമായി ചിത്രീകരിച്ചത്. ഇവരിൽ പലരുടെയും തുടര്സംരംഭങ്ങൾക്കും ആ ദശകം തന്നെ സാക്ഷിയായി.കലര്പ്പില്ലാത്ത കലാചിത്രങ്ങൾ ഒന്നിന് പിന്നിലൊന്നായി അവതരിപ്പിച്ചുകൊണ്ട് അരവിന്ദൻ മുൻപേ നടന്നു.രണ്ടാം ചിത്രത്തിൽ ഒരു പുരാണ കഥാസന്ദർഭത്തെ സ്വകീയമായി വ്യാഖ്യാനിച്ചു കൊണ്ടും(കാഞ്ചനസീത ) മൂന്നാം ചിത്രത്തിൽ ഒരു ഗ്രാമത്തിന്റെ നെടുവീർപ്പുകൾ ഒപ്പിയെടുത്തു കൊണ്ടും(തമ്പ് ) അരവിന്ദൻ വ്യതിരിക്തത തെളിയിച്ചു.ജന്മങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ഒരു ബാലചിത്രതിലൂടെ പ്രതീകാത്മകമായി ചിത്രീകരിക്കുകയാണ് ‘കുമ്മാട്ടി’യിൽ അരവിന്ദൻ .അവധൂതസമാനമായ ഒരു ജീവിതത്തിന്റെ നാൾവഴികൾ ഒപ്പിയെടുക്കുന്ന ‘എസ്തപ്പാനും’ഈ ദശകത്തിൽ തന്നെയാണ് അരവിന്ദൻ സാക്ഷാല്ക്കരിച്ചത്.അടൂർ ഒരൊറ്റ ചിത്രം കൂടി മാത്രമേ ഇക്കാലയളവിൽ സൃഷ്ടിച്ചുള്ളൂ.’സ്വയംവര’ത്തിലെ മന്ദതാളത്തിന്റെ പേരിൽ ഏറെ പഴി കേട്ട അടൂർ അതീവചടുലമായ ഒരാഖ്യാനവുമായാണ് പിന്നീട് രംഗത്തെത്തിയത് .’കൊടിയേറ്റം’എന്ന ഈ ചിത്രത്തിലൂടെ കലാമൂല്യമുള്ള ചിത്രങ്ങൾക്കും കമ്പോളവിജയം അന്യമല്ലെന്ന് അദ്ദേഹം തെളിയിച്ചു.’മണിമുഴക്ക’വും ‘ചുവന്ന വിത്തുകളും’വഴി പ്രതിബദ്ധതയുടെ പാതയിലൂടെയുള്ള പ്രയാണം തുടരുകയായിരുന്നു ബക്കർ.തുടര്ചിത്രങ്ങളിലൂടെ തന്റെ ശൈലിയുടെ അന്യാദൃശത ഭരതൻ ബോധ്യപ്പെടുത്തി.ജനാഭിരുചിയെക് കൂടി കണക്കിലെടുത്ത് എരിവും പുളിയുമുള്ള ഒരാഖ്യാനശൈലി കൈക്കൊള്ളുകയായിരുന്നു ഭരതൻ .’രതിനിർവേദം ‘,’ആരവം ‘ ,”തകര “എന്നീ ചിത്രങ്ങളാണ് ഈ ദശകത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ.
ഭരതനിലൂടെ ജനമാനസം കവര്ന്ന മദ്ധ്യവർത്തിസിനിമ നാനാകൈവഴികളിലൂടെ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന കാഴ്ചയാണ് അടുത്ത ദശകത്തിൽ നാം കാണുന്നത്.പദ്മരാജൻ,കെ.ജി.ജോര് ജ് എന്നിവരായിരുന്നു മുന്നണിയിൽ.മോഹനെയും ലെനിൻ രാജേന്ദ്രനെയും
്പോലെ പലരും ആ നിരയിലുണ്ടായിരുന്നു.’പെരുവഴി യമ്പല’ത്തിൽ നിന്നുള്ള പരിണാമത്തിന്റെ ആദ്യസൂചനകളാണ് ‘ഒരിടത്തൊരു ഫയൽവാനി ‘ലൂടെയും ‘കള്ളൻ പവിത്രനി’ലൂടെയും പദ്മരാജൻ നല്കിയത്.നർമവും പാരുഷ്യവും ഗ്രാമ്യനിഷ്കളങ്കതയിൽ ചാലിച്ചെടുത്ത നവ്യമായ ഒരാഖ്യാനശില്പം അവതരിപ്പിക്കാൻ പദ്മരാജന് കഴിഞ്ഞു.’അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ‘,നമുക്ക് പാര്ക്കാൻ മുന്തിരിത്തോപ്പുകൾ ,തൂവാന തുമ്പികൾ തുടങ്ങിയ ചിത്രങ്ങളിലൂടെ യുവാഹൃടയങ്ങളിലേക്ക് കടന്നുകയറൂകയായിരുന്നു പദ്മരാജൻ.’കോലങ്ങൾ’,’യവനിക’, ഇരകൾ ‘,ആദാമിന്റെ വാരിയെല്ല്’തുടങ്ങിയ ചിത്രങ്ങൾകെ.ജി.ജോര്ജിന്റെ വ്യത്യസ്ത
സമീപനത്തിന്റെയും സാമൂഹികവീക്ഷനതിന്റെയും പ്രകടന പത്രികകളായി
ഈ ദശകത്തിൽ മലയാളസിനിമ നേടുന്ന സദ്യശസ്സിന്റെ മുഖ്യശില്പി അടൂർ തന്നെയായിരുന്നു.’എലിപ്പത്തായം’ എന്ന അന്യാദൃശ രചനയിലൂടെ അംഗീകാരത്തിന്റെ ഗിരിശ്രുംഗങ്ങൾ പലതും കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.മലയാളസിനിമയ്ക്ക് അന്യമായ രാഷ്ട്രീയേതിവൃത്തം വഴി ‘മുഖാമുഖം’വൻ വിവാദങ്ങൾക്ക് വഴിമരുന്നിട്ടു.യാഥാതഥ്യ ശൈലി കുടഞ്ഞു കളഞ്ഞ ‘അനന്തര’വും അടൂരിന്റെ ആദ്യ ആശയാവലംബിത കൃതിയായ ‘മതിലുകളും ‘അടൂർ സിനിമയുടെ വൈവിധ്യങ്ങൾ തുറന്നുകാട്ടി.
കമ്പോളസിനിമയുടെയും പുഷ്കലകാലം തന്നെയായിരുന്നു എണ്‍പതുകൾ .കറുപ്പിലും വെളുപ്പിലും നിന്ന് വർണത്തിലേക്കുള്ള പരിണാമം സൃഷ്ടിച്ച പ്രതിസന്ധികളിലും ആശയക്കുഴപ്പങ്ങളിലും നിന്ന് മോചനം നേടിയ സിനിമ പൂർവാധികം ഊര്ജസ്വലമായി.ഹരിഹരനും ഐ.വി.ശശിയും കഴമ്പുള്ള ജനകീയ സിനിമകൾ കൊണ്ട് കൈയടി നേടി.അവര്ക്ക് പിന്തുണയായി എം.ടി.വാസുദേവൻ നായരുടെ നട്ടെല്ലുള്ള തിരക്കഥകളുണ്ടായിരുന്നു .നിസ്തന്ദ്രം സിനിമകളെടുക്കുന്ന സത്യൻ അന്തിക്കാടിന്റെ ആ രസികൻ കഥാപാത്രങ്ങൾ-ദാസനും വിജയനും-രംഗപ്രവേശം ചെയ്തതും ഈ ദശകത്തിൽ പുറത്തുവന്ന ‘നാടോടിക്കാറ്റി’ലൂടെയത്രേ .
കറുപ്പിലും വെളുപ്പിലും നിന്നുള്ള പരിവര്ത്തനം പോലെ തന്നെ നിരവധി സാങ്കേതിക വികാസങ്ങൾക്ക് സാക്ഷിയാവാനും ഈ പതിറ്റാണ്ടുകൾക്ക് കഴിഞ്ഞു.എഴുപതുകളുടെ അവസാനമാണ്
‘തച്ചോളി അമ്പു ‘വിലൂടെ സിനിമാസ്കോപ്പ് മലയാളികൾക്ക് പരിചിതമാവുന്നത്..അടുത്ത ദശകത്തിൽ
മലയാളത്തിലെ ആദ്യത്തെ 70 എം.എം.ചിത്രവും 3 ഡി സിനിമയും നിർമി ക്കപ്പെട്ടു.(പടയോട്ടം,മൈ ഡിയർ കുട്ടിച്ചാത്തൻ )കേരളത്തിലെ ആദ്യസ്റ്റുഡിയോകളുടെ സാരഥികൾ മണ്മറഞ്ഞ കാലയളവാണിത്.ഉദയ സ്റ്റുഡിയോയുടെ തുടര്ച്ചയായി നവോദയ പടുത്തുയർത്തിയ അപ്പച്ചനാണ് ഈ സാങ്കേതിക വികാസങ്ങളുടെ ശില്പി.
ചലച്ചിത്രഗാനങ്ങളുടെ രംഗത്ത് മാത്രമാണ് നേരിയ മന്ദത അനുഭവപ്പെടുന്നത്.അതിനു സുവ്യക്തമായ ഹേതുക്കളുണ്ട് .ചലച്ചിത്രഭാഷ തെളിവാര്ന്നു വന്നതോടെ അതിന് എച്ചുകെട്ടുകളുടെ ആവശ്യകതയില്ലെന്ന് ചലച്ചിത്രകാരന്മാർക്ക് ബോധ്യമായി.അതിനാൽ പലപ്പോഴും കൃത്രിമാന്തരീക്ഷം സൃഷ്ടിക്കുന്ന ഗാനങ്ങൾ ഒഴിവാക്കാൻ അവർ ശ്രമിച്ചു.അതിനാൽ കഴിഞ്ഞ ദശകങ്ങളിലെ ഗാനശില്പികളിൽ പലരും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കി ലും അവര്ക്ക് നിഷ്ക്രിയരാവേണ്ടി വന്നു.ഗാനചിത്രീകരണത്തിന് പുതിയ തലങ്ങൾ തേടുകയാണ് ഭരതനും പദ്മരാജനും ചെയ്തത്.നായകന്റെയും നായികയുടെയും വായിൽ വരികൾ തിരുകി മരം ചുറ്റിയോടിച്ചു നിർവഹിക്കുന്ന ഗാനചിത്രീകരണ രീതിയോട് അവർ വിട ചൊല്ലി.കഥാഗതിക്ക് പുരോഗതി നല്കുകയും ആഖ്യാനത്തിന് ഗതിവേഗം കൂട്ടുകയും ചെയ്യുന്ന ചിത്രണ രീതിയാണ് അവർ കൈക്കൊണ്ടത്.ഈ രീതിയാണ് പില്ക്കാലത്ത് പല കൈവഴികളിലൂടെ പുരോഗതിയാർജിച്ചത്.എങ്കിലും മലയാള ചലച്ചിത്രഗാനങ്ങളുടെ സുവർണകാലം അസ്തമിച്ചുപോയി എന്നതാണ് സത്യം.
അഭിനയ രംഗത്താണെങ്കിൽ സത്യൻ,പ്രേം നസീർ ,മധു കാലഘട്ടത്തിനുശേഷം അവരെപ്പോലെ ഏറെക്കാലം നിലനില്ക്കുകയും സിനിമയിലെ ഗണനീയ ശക്തികളാവുകയും ചെയ്ത നായകന്മാരുടെ സാന്നിധ്യമുണ്ടാവുന്ന്തു എന്പതുകളിലാണ് .മമ്മൂട്ടിയും മോഹൻ ലാലും താരപരിവേഷം കൊണ്ടും ആരാധക ബാഹുല്യം കൊണ്ടും മുൻഗാമികളെ കടത്തിവെട്ടുകയും ചെയ്തു.അതേ സമയം,അഭിനയ കലയുടെ ഉദാത്ത മാതൃകകളായി ഗോപിയും തിലകനും നില നില്ക്കുകയും ചെയ്തു.